2013 ഫെബ്രുവരി 27, ബുധനാഴ്‌ച
മഹാത്മാ ഗാന്ധിക്ക് കിട്ടിയ ബ്ലാങ്ക് ചെക്ക്
Do you like this story?
മഹാത്മാ ഗാന്ധിക്ക് കിട്ടിയ ബ്ലാങ്ക് ചെക്ക് മുസ്ലിം ലീഗ് സ്ഥാപക പ്രസിഡന്റ് ഖായിദെമില്ലത്തു മുഹമ്മദ് ഇസ്മയില്‍ സാഹിബ് നമ്മള്‍ അറിയുന്നത് ഒരു രാഷ്ട്രീയക്കാരന്‍ ആയിട്ടാണ്. അദ്ദേഹം അന്നത്തെ തമിഴ്നാടിലെ കോടീശ്വരന്മാരില്‍ ഒരാള്‍ കൂടിയാണ്. തമിള്‍ നാട്ടില്‍ പല ഭാഗങ്ങളിലും അദ്ധേഹത്തിന്റെ കുടുംബ സ്വത്തു വ്യാപിച്ചു കിടന്നിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിചെടുത്തിരുന്നു. രാഷ്ട്രീയത്തിലെയും വ്യക്തി ജീവിതത്തിലെയും സത്യസന്തതയും അടിയുറച്ച മതവിശ്വാസിയും ആയതു കൊണ്ട് ക്രമേണെ എല്ലാ സ്വത്തുക്കളും നഷ്ട്ടപെടുകയാണ് ഉണ്ടായത്.കോടികളുടെ ആസ്തിയുണ്ടായിരുന്ന ജമാല്‍ മുഹമ്മദ് കമ്പനിയുടെ ചീഫിന്റെ ചെരുമകളെ വിവാഹം കഴിച്ചതോട് കുടി ഇസ്മായില്‍ സാഹിബ് സബന്നതയുടെ ഉന്നയില്‍ എത്തിയിരുന്നു. അവരുടെ കുടുംബത്തിന്റെ ജീവ കാരുണ്യ പ്രവര്‍ത്തനം ആ കാലഘട്ടത്തില്‍ വളരെ പ്രശസ്തമായിരുന്നു.
ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ പണത്തിന്റെ ആവശ്യം വന്നപ്പോള്‍ മഹാത്മഗാന്ധിയും മൌലാന മൌലവിയും പണപ്പിരിവിനായി ഒരിക്കല്‍ ഇസ്മയില്‍ സാഹിബിന്റെ കമ്പനിയില്‍ എത്തി. മഹാത്മാ ഗാന്ധിയെ കമ്പനി ഏല്‍പ്പിച്ചത് തുക എഴുതാത്ത ഒരു ചെക്കായിരുന്നു. ഇത് കണ്ടു അമ്പരന്ന അവരോടു ഇഷ്ടമുള്ള തുക എഴുതി എടുക്കാന്‍ ആണ് ആവശ്യപെട്ടത്.. മഹാത്മാഗാന്ധി സ്വന്തം കൈപ്പടയില്‍ ഒരു ലക്ഷം രൂപ എഴുതുകയാണ് ഉണ്ടായത്. തുടര്‍ന്ന് മഹാതഗാന്ധി പറഞ്ഞത് "" ഞാന്‍ ഏറെ സ്നേഹിക്കുന്ന, എന്നെ സ്നേഹിക്കുന്ന ഇന്ത്യയിലെ വന്‍ വ്യവസായി ജി ഡി ബിര്‍ള പോലും ഇങ്ങനെ ഒരു ചെക്ക് തന്നിട്ടില്ല"" എന്നാണു.... സാമ്പത്തികമായി ഇസ്മയില്‍ സാഹിബ് അവസാന കാലത്ത് ഒന്നും ഇല്ലാത്തവന്‍ ആയെങ്കിലും ലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ സ്ഥാനം അദ്ദേഹം നേടിയിരുന്നു. ഒപ്പം പ്രാര്‍ഥനകളും

This post was written by: Franklin Manuel
Franklin Manuel is a professional blogger, web designer and front end web developer. Follow him on Twitter
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 Responses to “മഹാത്മാ ഗാന്ധിക്ക് കിട്ടിയ ബ്ലാങ്ക് ചെക്ക് ”
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ